തൊഴിൽ തർക്കങ്ങൾ ഇല്ലാതെ രാഷ്ടീയക്കാരുടെ പിരിവോ മറ്റു രീതിയിൽ ഉള്ള ഇടപെടലോ ഇല്ലാതെ മാന്യമായ ഒരു നിക്ഷേപം നടത്തുക ഒരു മലയാളിയ സംബന്ധിച്ച് വളരെ പ്രയാസം ഉള്ള കാര്യമാണ്.മിഥുനം എന്ന ചിത്രത്തിലെ മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബിസ്കറ്റ് കമ്പനി തുടങ്ങുവാൻ നടത്തുന്ന പരിശ്രമങ്ങൾ ഏതൊരു മലയാളിക്കും സുപരിചിതമാണല്ലോ? അധ്വാനിച്ചുണ്ടാക്കിയ പണം ചിലവിടുന്നതിനു മുമ്പ് പലതവണ ആലോചിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ആ ചിത്രം.അതുപോലെ മറ്റൊരു ചിത്രമണ് വരവേൽപും.
ഇന്ന് മലയാളി പ്രത്യേകിച്ചും പ്രവാസമലയാളി അൽപം കൂടെ ചിന്തിച്ചേ മുതലിറക്കുകയുള്ളൂ.എങ്കിലും ചിലർക്കൊക്കെ അബദ്ധം പറ്റാറുണ്ട് എന്നത് നിഷേധിക്കുന്നില്ല. നിക്ഷേപങ്ങൾ പരമാവധി സുരക്ഷിതം ആയിരിക്കണം എന്ന് ഓരോ നിക്ഷേപകനും ആഗ്രഹിക്കുന്നു പക്ഷെ പലപ്പോഴും അത് പാളിപ്പോകാറുണ്ട്. പ്രവാസികൾ ആണ് ഇത്തരത്തിൽ പലപ്പോഴും വഞ്ചിതരാകുന്നത്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ലീവിനു നാട്ടിൽ എത്തുമ്പോൾ ആയിരിക്കും പല തട്ടിപ്പു പദ്ധതികളുമായി ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ സമീപിക്കുക. ഇവരെ പിണക്കേണ്ട എന്നുകരുതി അവർ പറയുന്ന പദ്ധതികളിൽ പങ്കാളിയാകുകയും നിക്ഷേപം നടത്തുകയും ചെയ്ത് തിരിചുപോകുന്നു. പിന്നീട് ഇത്തരം പദ്ധതികൾ പൊളിയുമ്പോൾ ഈ സുഹൃത്തുക്കൾ പല തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിയുകയും ചെയ്യും.അതുകൊണ്ട് പ്രവാസികൾ ആദ്യം ചിന്തിക്കേണ്ടത് ഞാൻ എന്തിനു ഇത്തരം പദ്ധതികളിൽ പണം ഇറക്കണം എന്നതാണ്.താൻ ചേർന്നില്ലെങ്കിൽ ഈ സൗഹൃദം ഇല്ലാതാകും എങ്കിൽ ചേർത്താൻ വരുന്ന വ്യക്തിക്ക് തന്റെ സൗഹൃദത്തേക്കാൾ വലുത് പ്രസ്തുത പദ്ധിയാണെങ്കിൽ അതിനർത്ഥം തന്നോട് ആ വ്യക്തിക്ക് യാതൊരു താൽപര്യവും ഇല്ല എന്നുതന്നെ ആണ്.അപ്പോൾ തനിക്കു നഷ്ടം ഉണ്ടാക്കിക്കൊണ്ട് ഇത്തരം ബന്ധങ്ങൾ നിലനിർത്തുന്നതിൽ യാതൊരു അർത്ഥവും ഇല്ലെൻന്മനസ്സിലാക്കി ഇത്തരക്കാരെ അവഗണിക്കുക.
പ്രവാസികൾ നേരിടുന്ന മറ്റൊരു പ്ര്ശനം എന്തിൽ നിക്ഷേപിക്കും എന്നതാണ്.ജോലി സ്ഥിരതയില്ലാത്ത രംഗത്തുപ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഈ ചിന്തയുടെ ആഴം കൂടും.പക്ഷെ വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണമെന്തിനു നാട്ടിൽ നിക്ഷേപിച്ച് കേരളത്തിലെ രാഷ്ടീയ ഉദ്യോഗസ്ഥർക്കു മുമ്പിൽ നാം മുട്ടുകുത്തണം.ഇതുവരെ പ്രവാസികളോടു കേരളസമൂഹം നന്ദികാണിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ ഇപ്പോഴും അവർ അനുഭവിക്കുന്ന ചൂഷണങ്ങളിലേക്കും യാത്രാ ദുരിതത്തിലേക്കും കണ്ണോടിച്ചാൽ മതിയാകും.
ഓഹരിയും റിയൽ എസ്റ്റേറ്റും നല്ല ആദായം തരുന്ന മേഘലകളാണ്.രണ്ടും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ബിസിനസ്സ് ആണെന്ന് മാത്രം.മൂല്യത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് നിക്ഷേപം നടത്തിയാൽ വൻ ലാഭം കൊയ്യാം എന്നതാണ് പലരെയും ഈ രംഗത്തെക്ക് കടന്നുവരുവാൻ പ്രേരിപ്പിക്കുന്ന ഘടകം. ഓഹരിയെ കുറിച്ച് പലർക്കും ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഓഹരികുമ്പകോണകാലത്തെ ഓർക്കുമ്പോൾ ആണ്. എന്നാൽ ഇന്നു സ്ഥിതി ആകെ മാറിയിരിക്കുന്നു. തങ്ങളുടെ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നാൽ തന്നെ അപ്പോഴപ്പോൾ വിപണിയുടെ ചലനങ്ങൾ അറിയുവാൻ നിക്ഷേപകന് സാധിക്കും.
അതെ രാഷ്ടീയക്കാരുടെ ശല്യമില്ലാതെ തൊഴിലാളികളുടെ സമര/ബോണസ്സ് ഡിമാന്റില്ലാതെ സ്വസ്ഥമായി ഇരുന്ന് ചെയ്യാവുന്ന ഒരു ബിസിനസ്സ് ആണിതെന്ന് ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ട് എല്ലാ നിക്ഷേപകർക്കും ആശംശ നേരുന്നു.
Subscribe to:
Post Comments (Atom)
1 comment:
തൊഴിൽ തർക്കങ്ങൾ ഇല്ലാതെ രാഷ്ടീയക്കാരുടെ പിരിവോ മറ്റു രീതിയിൽ ഉള്ള ഇടപെടലോ ഇല്ലാതെ മാന്യമായ ഒരു നിക്ഷേപം നടത്തുക ഒരു മലയാളിയ സംബന്ധിച്ച് വളരെ പ്രയാസം ഉള്ള കാര്യമാണ്.മിഥുനം എന്ന ചിത്രത്തിലെ മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബിസ്കറ്റ് കമ്പനി തുടങ്ങുവാൻ നടത്തുന്ന പരിശ്രമങ്ങൾ ഏതൊരു മലയാളിക്കും സുപരിചിതമാണല്ലോ? അധ്വാനിച്ചുണ്ടാക്കിയ പണം ചിലവിടുന്നതിനു മുമ്പ് പലതവണ ആലോചിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ആ ചിത്രം.അതുപോലെ മറ്റൊരു ചിത്രമണ് വരവേൽപും.
Post a Comment